ജിദ്ദ : കൗമാരക്കാരിൽ വളർന്നു വരുന്ന “മൈ ബോഡി മൈ ചോയ്സ് ” ചിന്ത അപകടകരമാണെന്നും ധാർമിക മൂല്യങ്ങളുടെ അപര്യാപ്തതയാണ് കുട്ടികളെ ലിബറൽ ചിന്തകളിലേക്ക് വഴിതെളിക്കുന്നതെന്നും യുവ മോട്ടിവേഷണൽ സ്പീക്കറും ഫാമിലി കൗൺസിലറുമായ ഡോ.ഫർഹ നൗഷാദ് അഭിപ്രായപ്പെട്ടു.ഇന്ത്യൻ ഇസ്ലാഹി സെന്ററർ ജിദ്ദ വനിതാ വിഭാഗമായ ഇന്ത്യൻസ് വിമെൻ ഓർഗനൈസേഷൻ ( ഐവോ) സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ” സ്നേഹബന്ധത്തിലെ സമവാക്യങ്ങൾ ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.നമ്മുടെ വീടുകൾ മക്കൾക്ക് നന്മകൾ പകർന്നു നൽകുന്ന ഇടങ്ങളായി മാറണം.സ്വസ്ഥതയും സമാധാനവുമുള്ള അന്തരീക്ഷത്തിൽ മാത്രമേ കുട്ടികൾക്ക് മാതാപിതാക്കളോട് മെൻസസ് തുറന്നു സംസാരിക്കാൻ പറ്റുകയുള്ളൂ. അതിനായുള്ള സമാധാന അന്തരീക്ഷം ഒരുക്കി കൊടുക്കണം.പ്രവാസലോകത്തെ കൗമാരക്കാരുടെ പ്രശ്നങ്ങളിൽ ക്രീയാത്മകമായി ഇടപെടാൻ എല്ലാവരും ശ്രമിക്കണമെന്നും ഫാമിലി കൗൺസിലിംഗ് സ്ഥാപനങ്ങളിൽ വരുന്ന പ്രവാസികളുടെ കുട്ടികളുടെ വിഷയങ്ങളുടെ എണ്ണം കൂടുന്നത് അതിന്റെ ഗൗരവം എടുത്തു കാണിക്കുന്നതാണെന്നും അവർ ചൂണ്ടി കാണിച്ചു.ഡോ.ഫർഹ നൗഷാദിനുള്ള ഐവോ ഉപഹാരം പ്രസിഡന്റ് ഷമിയത് അൻവർ നൽകി .സെക്രട്ടറി സംറ മൻസൂർ ഖിർഅത്ത് നിർവ്വഹിച്ചു.നിഷാത്ത് ഷമീർ സ്വാഗതവും സിറിൻ ജമാൽ നന്ദിയും പറഞ്ഞു.
![]()
