മസ്ക്കറ്റ് : വായനക്കാരുടെ ഇഷ്ട പുസ്തക മേളയിലൊന്നായ മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഇരുപത്തി എട്ടാം പതിപ്പിന് വൻ സ്വീകാര്യത.ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന വായനയുടെ ഉത്സവ മേളയിൽ 34 രാജ്യങ്ങളിൽ നിന്ന് 847 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുന്നു.’സംസ്കാരത്തിലും പുസ്തക പ്രസിദ്ധീകരണത്തിലും പ്രസിദ്ധീകരണത്തിലും നിർമിത ബുദ്ധിയുടെ സ്വാധീനം’ എന്നതാണ് ഈ വർഷത്തെ പ്രമേയം.രാവിലെ പത്ത് മുതൽ രാത്രി പത്തുവരെയായിരിക്കും പ്രവേശന സമയം.വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒരുമണിവരെ വിദ്യാർത്ഥികൾക്കാണ് മുൻഗണന.ദാഹിറയാണ് ഈ വർഷത്തെ അതിഥി ഗവർണറേറ്റ്.മലയാള പുസ്തകങ്ങളുമായി അൽബാജ് ബുക്സ് മേളയിൽ പങ്കെടുക്കുന്നുണ്ട്.മലയാളത്തിലെ പഴയതും പുതിയതുമായ തലമുറയിലെ എല്ലാ വിഭാഗത്തിലുംപെട്ട പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങൾ മേളയിൽ ഉണ്ട്.മേളയിലെത്തുന്ന സന്ദർശകരെ വഴി കാട്ടാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടുകളും ത്രീഡി മാപ്പും ഒരുക്കിയിട്ടുണ്ട്.622002 പുസ്തകങ്ങൾ , 847 പ്രസാധകർ 1236 സ്റ്റാളുകൾ , 283 ഇവന്റുകൾ എന്നിവ മേളയുടെ ആകർഷണങ്ങൾ ആണ്

![]()
