തിരുവനന്തപുരം :ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലൂടെ കേരളത്തിന് അഭിമാനമായി മലയാളി ആദ്യമായി ബഹിരാകാശത്തേക്ക്.ബഹിരാകാശത്തേക്കു പോകുന്ന നാല് പേരിൽ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഉൾപ്പെട്ടിട്ടുള്ളത്.ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് പ്രശാന്തിനൊപ്പം ഗഗൻയാത്രയിൽ പങ്കെടുക്കുന്നത്.ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകൾ തുമ്പ വി.എസ്.എസ്.സി യിൽ നടന്ന ചടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്.തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു.ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.
![]()
