കുവൈറ്റ് സിറ്റി :ദേശീയ – വിമോചന ദിനം പ്രമാണിച്ച് കുവൈറ്റിലെ സയൻ്റിഫിക് സെന്ററിലേക്ക് സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നത്. അക്വേറിയം, ഐമാക്സ് തിയറ്റർ, ഡിസ്കവറി പ്ലസ് എന്നിവിടങ്ങളിലേക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.നിലവില്‍ മുതിര്‍ന്നവര്‍ക്ക് അക്വേറിയത്തിലേക്ക് 3.5 ദിനാറും ഡിസ്കവറി പ്ലസിലേക്ക് രണ്ടു ദിനാറും ഐമാക്സ് 3ഡിയിലേക്ക് 3.5 ദിനാറുമാണ് പ്രവേശന ഫീസായി ഈടാക്കുന്നത്.
![]()
