മസ്കത്ത്: കെ എം സി സി കോട്ടയം ജില്ലാ കമ്മിറ്റി കുടുംബ സംഗമവും കൺവൻഷനും സംഘടിപ്പിച്ചു.മസ്കത്ത് കെ എം സി സി കേന്ദ്ര കമ്മറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ ഉൽഘാടനം ചെയ്തു.ഷാ റസാഖ് എരുമേലി അധ്യക്ഷത വഹിച്ചു. ഷമീർ പാറയിൽ, വാഹിദ് ബർക്ക, അബ്ദുൽ അസീസ്, സിദ്ധിഖ് എ പി, യാക്കൂബ് തിരൂർ തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു.പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം പി ആന്റോ ആന്റണി,കോട്ടയം പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് , കോട്ടയം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് ബഡായിൽ, ജനറൽ സെക്രട്ടറി റഫീഖ് എന്നിവർ ഓൺലൈനിൽ പ്രവർത്തകരുമായി അഭിസംബോധന ചെയ്തു.കെ യു ഇസ്മായിൽ, ഷാഹുൽ ഹമീദ് എന്നിവർക്ക് ആദരവ് നൽകി.ജില്ലാ ജനറൽ സെക്രട്ടറി നൈസാം ഹനീഫ് സ്വാഗതവും ട്രഷറർ ഫൈസൽ മുഹമ്മദ് വൈക്കം നന്ദിയും പറഞ്ഞു.ഡോക്ടർ ജാസ്മിൻ നിഷാദ് നയിച്ച പഠന ക്ളാസും കുട്ടികളുടെ കലാപരിപാടികളും കായിക മത്സരങ്ങളും ഉണ്ടായിരുന്നു.
![]()
