ദോഹ : കെഎംസിസി ഖത്തർ തൃശൂർ ജില്ല നാട്ടിക മണ്ഡലത്തിലെ ചാഴൂർ, താന്യം, അന്തിക്കാട് സംയുക്ത പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ 2024 ഫെബ്രുവരി 23 ന് തുമാമ അത്ത്ലൻ ബാഡ്മിന്റൺ അക്കാദമിയിൽ വെച്ച് ടൂർണമെന്റ് അതിവിപുലമായി നടത്തുകയുണ്ടായി.
കെ എം സി സി ഖത്തർ സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് ബക്കർ ഹാജി മറ്റു ജില്ല മണ്ഡല പഞ്ചായത്ത് നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുൻ കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡണ്ടും നിലവിൽ സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാനുമായ എസ് എ എം ബഷീർ സാഹിബ് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.
ബാഡ്മിന്റൺ ഖത്തർ അപ്പെക്സ്ബോഡി യുടെ നിയന്ത്രണത്തിൽ
മൂന്ന് കാറ്റഗറിയിലായി നടന്ന ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്റർനാഷനൽ താരങ്ങൾ അടക്കം മാറ്റുരയ്ക്കുകയുണ്ടായി.
അത്ത്ലൻ ബാഡ്മിന്റൺ അക്കാദമിയിലെ മുഹമ്മദ് സിദാൻ (ഇന്തോനേഷ്യ) വിന്നർ ആയ Men’s A+ Singles കാറ്റഗറി മത്സരത്തിൽ അത്ത്ലൻ ബാഡ്മിന്റൺ അക്കാദമിയിലെ തന്നെ പൃഥവ് ശ്യാം ഗോപൻ (ഇന്ത്യ) ആണ് റണ്ണർ അപ്പ്.
അഹ്മർഹുസൈൻ (പാകിസ്ഥാൻ) & ഹാഷിം (ഇന്ത്യ) ടീം വിന്നറായ Men’s D Doubles കാറ്റഗറിയിൽ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ക്ലബിലെ ടീം ആയ ജയിന്റോ (ഇന്ത്യ) & ഷക്കീബ് (ബംഗ്ലാദേശ്) റണ്ണർ അപ്പ് ആയി. Men’s E Doubles കാറ്റഗറിയിൽ സ്റ്റാർ സ്പോർട്സ് റാക്കറ്റ് ഹോക്സിൽ നിന്നുള്ള മുഹമ്മദ് താഹ & സതീഷ് ബാബു ടീം (ഇന്ത്യ) വിന്നറും മുഹമ്മദ് ഷംനാദ് & ഷഹീർ ടീം (ഇന്ത്യ) റണ്ണർ അപ്പും ആയി.
കെ എം സി സി ഖത്തർ സംസ്ഥാന ട്രഷറർ പി എസ് എം ഹുസൈൻ സാഹിബ്, ഐ സി ബി എഫ് മാനേജിങ് കമ്മറ്റി മെമ്പർ റഊഫ് കൊണ്ടോട്ടി, കെഎംസിസി ഖത്തർ സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് ബക്കർ ഹാജി, അഡ്വൈസറി ബോർഡ് അംഗം ഹംസക്കുട്ടി, ഖത്തറിലെ ഇന്ത്യൻ ഓതേഴ്സ് ഫോറം സെക്രട്ടറിയും സ്പോർട്സ് ലേഖകനുമായി ഷാഫി പിസി പാലം, കെഎംസിസി ഖത്തർ സംസ്ഥാന എസ്എസ്പി കൺവീനർ യൂനസ് വാടാനപ്പള്ളി, വളണ്ടിയേഴ്സ് വിങ്ങ് ചെയർമാൻ മജീദ് കയ്പമംഗലം, വളണ്ടിയർ വിങ്ങ് അംഗം മുഹമ്മദ് തളിക്കുളം, കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ല പ്രസിഡന്റ് നാസർ എൻട്ടി, ജനറൽ സെക്രട്ടറി നസീർ അഹമദ്, ജോയിന്റ് സെക്രട്ടറി മുഹസ്സിൻ തങ്ങൾ, ഷാഫി വേങ്ങര (കെഎംസിസി ഖത്തർ മലപ്പുറം ജില്ല), നാട്ടിക മണ്ഡലം പ്രസിഡന്റ് ബദറുദ്ദീൻ ചേർപ്പ്, ജനറൽ സെക്രട്ടറി നാസർ നാട്ടിക, ട്രഷറർ ഹനീഫ വലിയകത്ത്, വൈസ് പ്രസിഡന്റ് സലീം അന്തിക്കാട്, ജോയിന്റ് സെക്രട്ടറി സഗീർ പഴുവിൽ, ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് കളത്തിൽ, ചാഴൂർ സംയുക്ത പഞ്ചായത്ത് പ്രസിഡന്റ് മഹ്ദൂം മൊഹിയുദ്ദീൻ, ജനറൽ സെക്രട്ടറി റഫീക്ക് പഴുവിൽ, ട്രെഷറർ അദീപ് പുതുശ്ശേരി, വൈസ് പ്രസിഡന്റുമാർ ആയ നൗഷാദ് വലിയകത്ത്, ഹാഷിം, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹുസൈൻ വിളയിൽ, സിദ്ദിഖ് പിഎ കുമ്പിലാവ്, ഹനീജ് പഴുവിൽ, ഹനിഫർ, നസീബ് പഴുവിൽ, സജ്ജാദ് കല്ലുംകടവ്, സിയാദ്, അനസ് നൗഷാദ്, ഫാസിൽ സിദ്ദിഖ്, ആദിൽ സലാം, ഷാനവാസ്, കെഎംസിസി ഖത്തർ തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് മുഹസ്സിൻ തളിക്കുളം, ടൂർണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ എൻട്ടെക്ക് സേഫ്റ്റിയുടെ പ്രതിനിധികൾ, മെയിൻ സ്പോൺസർ ഷാജി കടവിൽ, കോ-സ്പോൺസേഴ്സ് ആയ യൂസഫ് വൈക്കോച്ചിറ, ഐവിയുഇ മേനേജിംഗ് ഡയറക്ടർ പിഎ മുഹമ്മദ്, ഫോർച്യൂൺ ട്രേഡിങ്ങിന്റെ മേനേജിംഗ് ഡയറക്ടർ റിയാസ് തുടങ്ങിയവർ പങ്കെടുത്ത സമാപനച്ചടങ്ങിൽ വിജയികൾക്ക് മെഡലുകളും ട്രോഫികളും ക്യാഷ് അവാർഡുകളും നൽകുകയുണ്ടായി, തുടർന്ന് പിഎസ്എം ഹുസൈൻ സാഹിബ്, ബക്കർ ഹാജി, റഊഫ് കൊണ്ടോട്ടി, ഹംസക്കുട്ടി, നാസർ എൻട്ടി എന്നിവർ ആശംസകൾ നേർന്നു. കെഎംസിസി ഖത്തർ ചാഴൂർ സംയുക്തപഞ്ചായത്ത് പ്രസിഡന്റ് മഹ്ദൂം മൊഹിയുദ്ദീൻ നന്ദി പറയുകയും ചെയ്തു.
![]()
