തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമേകി മഴയെത്തുമെന്നു കാലാവസ്ഥ പ്രവചനം.കേരളത്തിൽ മൂന്ന് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.കൊല്ലം, പാലക്കാട് ജില്ലയില്‍ നിലവിലുള്ള താപനിലയെക്കാള്‍ 2- 3 ഡിഗ്രി സെല്‍ഷ്യല്‍സ് വരെ ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി.
![]()
