റിപ്പോർട്ട് :അബ്ദുൽ റഊഫ് കൊണ്ടോട്ടി.
ദോഹ :നാലു പതിറ്റാണ്ടിലേറെയുള്ള പ്രവാസമവസാനിപ്പിച്ചു ശാഹുൽ ഹമീദ് നാട്ടിലേക്ക് മടങ്ങുന്നു.
ഐ. സി. ബി.എഫ് മാനേജ്മെൻ്റ് കമ്മറ്റി അംഗം സമീർ അഹമ്മദിൻ്റെ പിതാവും ദീർഘകാല പ്രവാസിയുമായ ശാഹുൽ ഹമീദിന് തമിഴ് കൂട്ടയ്മകളും കൂട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി.1980 ൽ ഖത്തറിൽ എത്തിയതു മുതൽ ഒരേ കമ്പനിയിലാണ് നാളിതുവരെ ജോലി നിർവ്വഹിച്ചത്.കാഞ്ചാനി ഹാളിൽ ചേർന്ന യോഗത്തിൽ ഐ.സി.ബി.എഫ് മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളും വിവിധ തമിഴ് കൂട്ടായ്മ പ്രതിനിധികളും പങ്കെടുത്ത് ആദരവ് നൽകി.ചടങ്ങിന് സത്യരാജ്, ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി. സമീർ അഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.
![]()
