റിയാദ് : റിയാദ് ഇന്ത്യൻ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. സൗദി ഫൌണ്ടേഷൻ ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 23 -സുൽത്താനയിൽ റിയ കണക്ട് -2024 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇരുന്നൂറിലധികം മെമ്പർമാർ പങ്കെടുത്തു. പരിപാടിയുടെ ഉത്ഘാടനം സെക്രെട്ടറി ടി എൻ ആർ നായർ നിർവ്വഹിച്ചു .
കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടികൾക്ക് ഉമ്മർകുട്ടി , നിഖില്‍ മോഹൻ എന്നിവർ നേതൃത്വം നൽകി . തുടർന്നുള്ള പരിപാടിയില്‍ റിയാദിലെ പ്രശസ്ത സൈക്കോളജി ലൈഫ് കോച്ച് സുഷമ ഷാൻ അവതരിപ്പിച്ച ക്ലാസ് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ അറിവ് പകരുന്നതായിരുന്നു. ശ്രോതാക്കളുടെ മനം കവർന്ന കലാ സന്ധ്യയും ഒരുക്കുകയുണ്ടായി .
ഉപദേശക സമിതി അംഗം ഡെന്നി ഇമ്മട്ടി അവതരിപ്പിച്ച ബോധവൽക്കരണ ക്ലാസ് നോർക്ക കാർഡ് ,പ്രവാസി പെൻഷൻ എന്നിവയിൽ റിയ അംഗങ്ങൾക്കുള്ള സംശയനിവാരണത്തിന് ഉതകുന്നതായിരുന്നു.ലോക കേരള സഭ അംഗവും റിയയുടെ മുതിർന്ന അംഗവുമായ ഇബ്രാഹിം സുബ്ഹാൻ ചടങ്ങിൽ സംബന്ധിച്ചു.

സംഘടനയുടെ പൂർവ്വകാല നേതാക്കൻമാരായ,ബാലചന്ദ്രൻ, പോൾ, മോഹൻ, ഏലിയാസ്, വിജയൻ, സ്വപ്ന മഹേഷ് എന്നിവർ ആശംസകൾ നേർന്നു. കലാസാംസ്കാരിക വിഭാഗം കൺവീനർ മഹേഷ് മുരളീധരന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടികൾക്ക് അബ്ദുല്‍ സലാം, രാജേഷ് കുമാര്‍, ക്ലീറ്റസ്, ബിജു, അരുണ്‍ കുമരൻ, ബിനു , കിഷോര്‍, ഷാൻ ബാലന്, ജുബിൻ, സൂരജ് വത്സല, സൂരജ് വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.
നീതു രതീഷ് മുഖ്യ അവതാരകയായിരുന്നു. വിഭവസമൃദ്ധമായ അത്താഴത്തോടെ പരിപാടികൾ അവസാനിച്ചു .
![]()
