ജിദ്ദ: പരിശുദ്ധ റമദാന് പള്ളി ജീവനക്കാർ ഇഫ്താർ വിതരണത്തിന് സംഭാവന സ്വീകരിക്കരുതെന്ന് ഇസ്ലാമിക കാര്യമന്ത്രാലയം. പള്ളികളോട് ചേർന്ന് നടന്ന് വരാറുള്ള ഇഫ്താർ വിതരണത്തിന് സംഭാവനകൾ ശേഖരിക്കരുതെന്ന് മന്ത്രലായം പള്ളി ഇമാമാരോടും മുഅദ്ദിനുകളോടും നിർദേശിച്ചു.പള്ളിക്കകത്ത് ഇഫ്താവർ വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്.റമദാനിൽ ഇമാമുമാരും മുഅദ്ദിനുകളും അവധിയെടുക്കാതെ കൃത്യമായി ജോലിക്ക് ഹാജരാകണം. ഓരോ പ്രാർത്ഥനക്കും ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരമുള്ള സമയക്രമം കൃത്യമായി പാലിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
![]()
