ഒമാൻ : പൈതൃക വിനോദസഞ്ചാര മന്ത്രാലയം, തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ച് നടത്തുന്ന ഒമാൻ പൈതൃകം വിളിച്ചോതുന്ന സൂർ മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന് ഇന്ന് ഫെബ്രുവരി 25 ന് തുടക്കം.മാർച്ച് ഒമ്പത് വരെയാണ് വർണ്ണാഭമായ ഉത്സവം.
സമുദ്ര പൈതൃകഗ്രാമം, വർക്ക്ഷോപ്പുകൾ, പ്രഭാഷണങ്ങൾ, കരകൗശല വ്യവസായങ്ങൾക്കുള്ള വിഭാഗം, വിനോദ സാംസ്കാരിക പരിപാടികൾ, ലേസർ ഷോകൾ, ഗെയിമുകൾ, കുട്ടികളുടെ മത്സരങ്ങൾ, കവിത സായാഹ്നങ്ങൾ, തേൻ, ഈത്തപ്പഴ പ്രദർശനം, പരമ്പരാഗത കലാപരിപാടികൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. എല്ലാ പ്രായത്തിലുള്ള വിഭാഗക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് പരിപാടികൾ രൂപകൽപന ചെയ്തിരിക്കുന്നത്.പ്രാദേശിക സമുദ്രവിഭവങ്ങളുടെ പ്രദർശനം, പാരാഗ്ലൈഡിങ്, വാട്ടർ സ്പോർട്സ്, കാർണിവെൽ, ഫുഡ് കാർണിവൽ എന്നിവയും പരിപാടികളുടെ ഭാഗമായി ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു
![]()
