ദുബായ് : ദുബായിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം.ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കെ.ജി. വണ്‍ വി ദ്യാര്‍ഥിനി നയോമി ( 5 ) ആണ് മരിച്ചത്.നാട്ടിൽ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴുള്ള അപകടമുണ്ടായത്. ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ സ്വദേശി ജോബിന് ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകളാണ്. വാഹനത്തിലുണ്ടായിരുന്ന മാതാപിതാക്കളും രണ്ടു സഹോദരങ്ങളും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
![]()
