റിയാദ് : റിയാദിൽ എത്തിയ മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി എസ് ജോയിക്കും , ജനറൽ സെക്രട്ടറി ഹാരിസ് ബാബുവിനും വിമാനത്താവളത്തിൽ ഒ ഐ സി സി ഭാരവാഹികൾ സ്വീകരണം നൽകി.
ഒ ഐ സി സി റിയാദ്
മലപ്പുറം ജില്ലാ പ്രസിഡൻറ് സിദീഖ് കല്ലുപറമ്പൻ ബൊക്കെ നൽകി സ്വീകരിച്ചു.സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ഭാരവാഹികളായ
റസാക്ക്പൂക്കോട്ടുംപാടം,സലീം കളക്കര,
സക്കീർ ദാനത്ത്,സാദിഖ് വടപുറം,
അൻസാരി എരുമേലി,
സറഫു ചിറ്റൻ,
അമീർ പട്ടണത്ത് എന്നിവർ സന്നിഹിതരായിരുന്നു. ഇന്ന് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന “ജോയ് രാത്” പരിപാടിയിൽ പങ്കെടുക്കാനാണ് നേതാക്കൾ എത്തിയത്.
![]()
