ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുമായിട്ടുള്ള കോൺഗ്രസ്സിൻ്റെ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദില്ലി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ സഖ്യമായി മത്സരിക്കും. പഞ്ചാബിൽ കേരള മോഡൽ മത്സരം നടക്കും. ചണ്ഡിഗഡ്, ഗോവ, ഉത്തരാഖണ്ഡ് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി കോൺഗ്രസ്സിനെ പിന്തുണയ്ക്കും.ദില്ലിയിൽ ആം ആദ്മി പാർട്ടി 4 സീറ്റിലും, കോൺഗ്രസ്സ് 3 സീറ്റിലും മത്സരിക്കും. ഹരിയാനയിൽ കോൺഗ്രസ്സ് 9 സീറ്റിലും, ആം ആദ്മി 1 സീറ്റിലും മത്സരിക്കും. ഗുജറാത്തിൽ കോൺഗ്രസ്സ് 24 സീറ്റിലും ആം ആദ്മി പാർട്ടി 2 സീറ്റിലും മത്സരിക്കും.ദില്ലിയിൽ ആം ആദ്മി പാർട്ടി ന്യൂ ദില്ലി, ഈസ്റ്റ് ദില്ലി, വെസ്റ്റ് ദില്ലി, സൗത്ത് ദില്ലി എന്നീ സീറ്റുകളിലും,കോൺഗ്രസ്സ് നോർത്ത് വെസ്റ്റ് ദില്ലി, നോർത്ത് ഈസ്റ്റ് ദില്ലി, ചാന്ദ്നി ചൗക്ക് എന്നീ സീറ്റുകളിലും മത്സരിക്കും.
ഗുജറാത്തിൽ ഭറൗച്ച്, ഭാവ്നഗർ സീറ്റുകളിലും, ഹരിയാനയിൽ കുരുക്ഷേത്ര സീറ്റിലും ആം ആദ്മി പാർട്ടി മത്സരിക്കും.
ഗോവയിലെ രണ്ടു സീറ്റിലും, ചണ്ഡിഗഡ് ലോക്സഭ സീറ്റിലും കോൺഗ്രസ്സ് മത്സരിക്കും. ഗോവയിൽ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിക്കും.
![]()
