മുംബൈ: വരുന്ന ലോക് സഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 2019 ലെ വിജയം ആവർത്തിക്കാൻ കഴിയില്ലെന്ന് ശശി തരൂർ. എ.ബി.പി നെറ്റ്വർക്കിന്റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടി 3.0-ൽ സഹകരണ ഫെഡറലിസത്തെകുറിച്ചു സംസാരിക്കുകയായിരുന്നു തരൂർ. 2019 വിജയം ആവർത്തിക്കാൻ ബി.ജെ.പിക്ക് പ്രയാസമായിരിക്കുമെന്നു സീറ്റുകൾ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന തെരെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സീറ്റ് വർധിപ്പിക്കാൻ ബുദ്ധിമുട്ടാകുമെന്നും ശശി തരൂർ പറഞ്ഞു. ബി.ജെ.പി താഴേക്കുപോകും എന്നതല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എത്രത്തോളം താഴേക്ക് പോകും എന്നത് പ്രതിപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തെ ആശ്രയിച്ചിരിക്കും. ബി.ജെ.പിക്ക് വോട്ടു ശതമാനം വർധിപ്പിക്കാൻ കഴിയുമായിരിക്കും എന്നാൽ 2019 ആവർത്തിക്കാൻ കഴിയില്ല. ലോക് സഭ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി 370 സീറ്റ് നേടും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ശശി തരൂർ.
![]()
