റിയാദ്: ലോക ഫുട്ബാൾ താരം ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ ജീവിതത്തിൽ ഏറെ സന്തോഷവാനാണെന്നു വീഡിയോ സന്ദേശം. കഴിഞ്ഞ ദിവസമാണ് താരം വീഡിയോ സന്ദേശത്തിലൂടെ ആരാധകരോട് മനസ്സ് തുറന്നത്. ഇത് എന്റെ സൗദിയിലെ രണ്ടാമത്തെ വർഷമാണ്. കുടുംബവും ഞാനും സൗദിയിൽ എത്തിയതിൽ ഏറെ സന്തോഷിക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു വർഷം മുൻപാണ് ഇതിഹാസതാരം സൗദി ക്ലബ്ബായ അൽ നസറിൽ ചേക്കേറിയത്. സൗദി സ്ഥാപക ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് തൻറെ സന്തോഷനിമിഷങ്ങളെ കുറിച്ച് താരം ആരാധകരോട് മനസ്സ് തുറന്നത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ വരവോടു കൂടി സൗദി ഫുട്ബാൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നതായി ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
![]()
