മക്ക: ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയ മുൻ വർക്കല എം.എൽ.എ വർക്കല കഹാറിനു മക്ക ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
അസീസിയ പാനൂർ ഹോട്ടൽ മിനി ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ജിദ്ദാ റീജണൽ കമ്മറ്റി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. മക്കാ വൈസ് പ്രസിഡന്റ് അബ്ദുൽ മനാഫ് ചടയമംഗലം അധ്യക്ഷത വഹിച്ചു.
ഹബീബ് കോഴിക്കോട് ഷാൾ അണിയിച്ചു സ്വീകരിച്ചു.റഹീഫ് കണ്ണൂർ, നൈസാം തോപ്പിൽ,യാസിർ,ജസീം, തൗഫീഖ് വർക്കല, ജസീം ശ്രീകാര്യം, റാഷിദ് വർക്കല, റഷീദ് മുണ്ടക്കയം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും സുഹൈൽ പറമ്പിൽ നന്ദിയും പറഞ്ഞു.
![]()
