കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് അന്താരാഷ്ട്രആഭ്യന്തര വിമാന സര്‍വിസുകളുമായി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സഹകരണത്തോടെ അല്‍ഹിന്ദ് ടൂര്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ഉന്നതല യോഗത്തിലാണ് കൂടതല്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ വിമാന കമ്പനികള്‍ സന്നദ്ധത അറിയിച്ചത്. ജനപ്രതിനിധികള്‍ക്കൊപ്പം വിവിധ വിമാന കമ്പനികളും സംബന്ധിച്ചു.
കോലാലമ്പൂര്ബാങ്കോക്ക് സെക്ടറിലേക്ക് നാലു മാസത്തിനകം സര്‍വിസ് ആരംഭിക്കുമെന്ന് യോഗത്തില്‍ എയര്‍ ഏഷ്യ പ്രതിനിധി കിഷോര്‍ പറഞ്ഞു.
ശ്രീലങ്ക ആസ്ഥാനമായുള്ള ഫിറ്റ്സ് എയര്‍ കരിപ്പൂര്കൊളമ്പോ സര്‍വിസ് ആരംഭിക്കുമെന്ന് സെയില്‍സ് മനേജര്‍ അബ്ദുല്‍ ജലീല്‍ യോഗത്തെ അറിയിച്ചു. ജിദ്ദയിലേക്ക് ഒക്ടോബര്‍ മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് ഫ്ളൈ നാസ് കണ്ട്രി മാനേജര്‍ സലീം അറിയിച്ചു. കരിപ്പൂര്‍-ദില്ലി ദിനേന സര്‍വിസ്, കരിപ്പൂര്‍ ഷാര്‍ജ, ദുബൈ സെക്ടറിലേക്ക് കൂടുതല്‍ സര്‍വിസുകളും ഉടനെ ആരംഭിക്കുമെന്ന് എയര്‍ഇന്ത്യ മാനേജര്‍ ബിന്ദു പറഞ്ഞു.
യോഗത്തില്‍ വിമാനത്താവള ഉപദേശക സമിതി ചെയര്മാന് എം.പി അബ്ദുസമദ് സമദാനി എം.പി അധ്യക്ഷനായി. എം.പിമാരായ എം.കെ രാഘവന്, എളമരം കരീരം, ടി.വി ഇബ്റാഹീം എം.എല്‍.എ, അസി.കലക്ടര്‍ സുമിത്കുമാര്‍ ഠാക്കൂര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്.സുരേഷ്, അല്‍ഹിന്ദ് ഗ്രൂപ്പ് ഗ്രൂപ്പ് ചെയര്മാന് മുഹമ്മദ് ഹാരിസ്, മാനേജിങ് ഡയറക്ടര്‍ പി.വി വത്സരാജ്, മീര(സ്കൂട്ട്), നൗഷാദ് (കുവൈത്ത് എയര്‍ലെന്‍സ്), ബിജോയ് പത്മനാഭന് (ഖത്തര്‍ എയര്‍വെയ്സ്), ജെറിന്(ഫ്ളൈ ദുബൈ), പ്രവീണ്‍,പ്രോംജിത്ത്(എയര്‍ ഇന്ത്യ), മുരളീദാസ്(ആകാശ എയര്‍), വിഷ്ണു(ജസീറ), പ്രശാന്ത്(ഒമാന്‍ എയര്‍), മിഥുന്(എയര്‍ അറേബ്യ), ബിനോയ്(ഇന്‍ഡിഗോ), അമിത്, കണ്ണന് അയ്യര്‍ (സ്പൈസ് ജെറ്റ്),വിനീഷ്(വിസ്താര), അഫ്സല് അബ്ദുല്‍ റഷീദ്(സലാം എയര്‍), മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം.എ മെഹബൂബ്, കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വിനീഷ് വിദ്യാധരന്, ഹാഷിര്‍ അലി, നസീര്‍, അല്‍ഹിന്ദ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.പി.എം മുബഷിര്‍, അല്‍ഹിന്ദ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ദീന്‍ എ അഹമ്മദ് സംസാരിച്ചു.
![]()
