മനാമ: ബഹ്റൈനില്‍ പ്രവാസികളുടെ സി.പി.ആർ കാർഡുകൾ താമസവിസയുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിന് എം.പിമാരുടെ അംഗീകാരം. ജലാൽ ഖാദിമിന്റെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. 2006ലെ ഐഡന്റിറ്റി കാർഡ് നിയമത്തിലാണ് എം.പിമാർ ഭേദഗതികൾ ആവശ്യപ്പെട്ടത്. ഈ നിർദേശം എം.പിമാർ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. നിർദേശം നടപ്പായാല്‍ വിസ പുതുക്കുന്നതോടൊപ്പം സി.പി.ആറും പുതുക്കേണ്ടിവരും. ആഭ്യന്തര മന്ത്രാലയവും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റും നിർദേശത്തിന് അനുകൂലമാണ്.
![]()
