ജിദ്ദ: പരിശുദ്ധ ഉംറ നിർവഹിക്കുന്നതിന് വേണ്ടി സൗദിയിലെത്തിയ വണ്ടൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി ഖാലിദ് മാസ്റ്റർക്കും, കരുവാരക്കുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമായ ഷൗക്കത്ത് സാഹിബിനും ജിദ്ദ വണ്ടൂർ മണ്ഡലം കെ എം സി സി സ്വീകരണം നൽകി . ശറഫിയ കെ എം സി സി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ഹാഫിസ് മമ്പാട് അധ്യക്ഷത വഹിച്ചു . ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി സീനിയർ വൈസ് പ്രസിഡണ്ട് സലീം മമ്പാട് ഉദ്ഘാടനം ചെയ്തു.ലോകസഭാ ഇലക്ഷനെ സംബന്ധിച്ചും തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ട ആവശ്യകതയെ കുറിച്ചും മണ്ഡലത്തിലെ കെ എം സി സി പ്രവർത്തകർക്ക് ഖാലിദ് മാസ്റ്റർ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
ആശംസകൾ നേർന്നു കൊണ്ട് ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട്, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി റഹ്മാൻ (ഇണ്ണിയാക്ക), അബ്ദുറഹ്മാൻ ദാരിമി പെരിന്തൽമണ്ണ, മുഹ്ളാർ തങ്ങൾ കാളികാവ്, ഗഫാർ കരുവാരകുണ്ട്, അഷ്റഫ് ചോക്കാട് എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഷിഹാബ് കാളികാവ് സ്വാഗതവും മണ്ഡലം ട്രഷറർ ഷംസു ഇല്ലിക്കുത്ത് നന്ദിയും പറഞ്ഞു.
![]()
