റിയാദ് : മാധ്യമ ലോകത്തിന്റെ ഭാവി പറയുന്ന അന്താരാഷ്ട്ര ഫ്യൂചർ മീഡിയ എക്സിബിഷന് റിയാദിൽ തുടക്കം.എക്സിബിഷൻ സൗദി മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി ഉദ്ഘാടനം ചെയ്തു.മലയാള മാധ്യമ രംഗത്ത് നിന്ന് മീഡിയവൺ പങ്കെടുക്കുന്നുണ്ട്.‘സൗദി മീഡിയ ഫോറം 2024’ എന്ന മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ മാധ്യമസമ്മേളനത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്.അറബ് മേഖലയിലെ മാധ്യമങ്ങൾക്കായി ഓരോ വർഷവും സൗദിയിലെ മാധ്യമ മന്ത്രാലയത്തിന് കീഴിൽ സംഘടിപ്പിച്ചു വരുന്ന സൗദി മീഡിയ ഫോറത്തിൽ ഇത്തവണ അന്താരാഷ്ട്ര മാധ്യമങ്ങളേയും പങ്കെടുപ്പിക്കുകയാണ്. ഈ ഫോറത്തിന്റെ ഭാഗമായി മാധ്യമ ലോകത്തിന്റെ ഭാവി പറയുന്ന അന്താരാഷ്ട്ര എക്സിബിഷൻ റിയാദ് അരീനയിലെ എക്സിബിഷൻ സെന്ററിൽ നടക്കും. ഫ്യൂച്ചർ മീഡിയ എക്സിബിഷൻ അഥവാ ഫോമക്സിൽ ഇത്തവണ മാധ്യമ പങ്കാളിയായി സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി മീഡിയവണിനേയും അതിഥിയായി ക്ഷണിച്ചിട്ടുണ്ട്. മീഡിയവണിന് പ്രത്യേക പവലിയൻ അതോറിറ്റി തന്നെ ഒരുക്കും. മീഡിയ ഫോറം സമ്മേളനത്തിൽ മീഡിയവൺ സി ഇ ഒ, മീഡിലീസ്റ്റ് മാനേജർ, സൗദി ബ്യൂറോ അംഗങ്ങൾ എന്നിവരും ക്ഷണിതാക്കളാണ്. ഫെബ്രുവരി 19 മുതൽ 21 വരെയാണ് എക്സിബിഷൻ.
![]()
