മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ്.ഗള്‍ഫ് രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാക്കുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റുകളും രക്ഷിതാക്കളും അഭ്യര്‍ത്ഥിച്ചു.
നീറ്റ് പരീക്ഷാ കേന്ദ്രം പുനസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) മാനേജ്മെന്റ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയോട് (എന്‍ടിഎ) അഭ്യര്‍ത്ഥിച്ചു. നീറ്റ് യുജി 2024ന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടികള്‍ എന്‍ ടി എ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിവേദനത്തില്‍, നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ നിര്‍ത്താനുള്ള തീരുമാനത്തില്‍ ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് ആശങ്ക പ്രകടിപ്പിച്ചു.
![]()
