ജിദ്ദ :വിവിധ കലാ അവതരണങ്ങൾക്കും മത്സര പരീക്ഷകൾക്കും വിദഗ്ദരുടെ മേൽനോട്ടത്തിൽ ഫിനോം അക്കാദമിയുടെ പരിശീലന ക്യാമ്പസ് ജിദ്ദയിൽ പ്രവർത്തന സജ്ജമായി.
പ്രമുഖ ആർട്ടിസ്റ്റുകളും വിവിധ കലാമേഖലകളിൽ പരിശീലനം നൽകുന്നവരുമായ നീതാമോൾ, ശ്രീലക്ഷ്മി, സുബിൻ, കൃഷ്ണപ്രിയ, മിർസ ഷെരീഫ്, സ്നേഹ സാം, മുനീർ, നഫീല, പ്രിജിത്ത് എന്നിവരുൾപ്പടെയുള്ള ഫാക്കൽറ്റികളും റിസോഴ്സ് പേഴ്സണുകളും ഫിനോം അക്കാദമിക്കൊപ്പമുണ്ട്.
ചാരുതയേറിയ പശ്ചാത്തലസൗകര്യങ്ങൾ, ലാബുകൾ, തീയറ്റർ ഹാളുകൾ എന്നിവ ഫിനോം അക്കാദമിയുടെ കേന്ദ്രത്തെ പരിശീലനത്തിന് ഏറ്റവും പര്യാപ്തമായി സംവിധാനിച്ചിട്ടുള്ളതാക്കി.
സാംസ്കാരിക പ്രവർത്തകരുടേയും പരിശീലകരുടേയും വിദ്യാർത്ഥികളുടേയും അവരുടെ മാതാപിതാക്കളുടേയും കലാസ്വാദകരുടേയും നിറഞ്ഞു കവിഞ്ഞ സാന്നിധ്യത്തിൽ ഫിനോം അക്കാദമി ക്യാമ്പസിൽ സോഫ്ട് ലോഞ്ചിങ്ങ് സെറിമണി അരങ്ങേറി. ജിദ്ദ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫർഹത്തുന്നിസ സെറിമണിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രതിനിധികളായ ഹേമരാജ്, ഡോ. ഫർഹീൻ എന്നിവർ വിശിഷ്ഠാതിഥികളായിരുന്നു.
ആധുനിക ക്ലാസ് മുറികൾ, ഓഡിറ്റോറിയങ്ങൾ, പരിശീലന ലാബുകൾ, തീയറ്ററുകൾ എന്നിവ ഫിനോം അക്കാദമിയെ കൂടുതൽ സാങ്കേതിക തികവുള്ളതാക്കുന്നുവെന്ന് അക്കാദമി സന്ദർശിച്ചവർ അഭിപ്രായപ്പെട്ടു.
ഫിനോം അക്കാദമി പ്രവർത്തിക്കുന്ന സമുച്ചയത്തിൻ്റെ ഒന്നാം നില വിദ്യാഭ്യാസ പരിശീലനങ്ങൾക്കും
രണ്ടാം നിലയിൽ സംഗീതം, കലകൾ എന്നിവയ്ക്കുള്ള പരിശീലന വേദികളും മൂന്നാം നില നൃത്ത നൃത്യങ്ങൾക്കുള്ള പരിശീലനങ്ങൾക്കായും നാലാം നില കരാട്ടെ, കുങ്ങ്ഫു പോലുള്ള അയോധന പരിശീലനങ്ങൾക്കായും സൗകര്യങ്ങളേർപ്പെടുത്തിയിട്ടുണ്ട്.
ഭാരതീയ നൃത്തരൂപങ്ങൾ, ശാസ്ത്രീയ സംഗീതം, മാപ്പിള കലാ രൂപങ്ങൾ, സുംബാ ഡാൻസ്, കരാട്ടെ, യോഗ, കുങ്ങ് ഫു എന്നീ അയോധന കലകൾക്കുള്ള പാഠ്യ പരിശീലനങ്ങൾക്കുള്ള രജിസ്ട്രേഷനും അഡ്മിഷനും ആരംഭിച്ചതായും ഫിനോം അഡ്മിൻ വിഭാഗം അറിയിച്ചു.
മികച്ച പാഠ്യ പദ്ധതികളും, പരിശീലനക്കളരികളും പശ്ചാത്തല സൗകര്യങ്ങളും വർഷങ്ങളുടെ തഴക്കവും പഴക്കവുമുള്ള അദ്ധ്യാപകരും ഫിനോം അക്കാദമിയിലൂടെ ഗുണമേന്മയേറിയ പരിശീലനം നൽകാൻ തയ്യാറായി കഴിഞ്ഞുവെന്ന് ഫിനോം ഡയറക്ടർമാരായ ഷംനാദ് കണിയാപുരം, കിഷോർകുമാർ, ഫവാസ് മുത്തു, നൗഫൽ ബിൻ കരീം എന്നിവർ അറിയിച്ചു.
![]()
