ദോഹ : ഖത്തർ നാഷണൽ സ്പോർട്സ് ദിനത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനും, ഫോക്കസ് മെഡിക്കൽ സെന്ററും റേഡിയോ മലയാളം 98.6 ഉം ചേർന്ന് ജോജു ജോർജ് ലവേർസ് ക്ലബ് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെ സംഘടിപ്പിച്ച ഈ സംരംഭത്തിൽ 100 ഓളം പേർ രക്ത ദാനം ചെയ്യുകയും 200 ഓളം പേർ മെഡിക്കൽ ചെക്കപ്പിൽ ഭാഗമാകുകയും ചെയ്തു. ഫോക്കസ് മെഡിക്കൽ സെന്ററിൽ വച്ചു നടത്തിയ പ്രസ്തുത ക്യാമ്പ് ക്ലബ്ബ് സെക്രട്ടറി നിഖിൽ ദാസിന്റെ അധ്യക്ഷതയിൽ ചെയർമാൻ സൂരജ് ലോഹിയും പ്രസിഡന്റ് സുഭാൽ സുഭഗനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലഡ് ഡോണേഷൻ കോർഡിനേറ്റർ ഷാജി, ഫോക്കസ് മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് ഹെഡ് സുധീർ, വൈസ് പ്രസിഡന്റ് നയൻതാര ശ്രീജേഷ് എന്നിവർ ആശംസകൾ അറിയിച്ചു.
മുൻ ഐ സി സി പ്രസിഡന്റ് ബാബു രാജ്, ലോക കേരളസഭ മെമ്പർ അബ്ദുൽ റൗഫ് കൊണ്ടോട്ടി JGLC ക്രിക്കറ്റ് പ്രീമിയർ ലീഗ് ന്റെ പോസ്റ്ററും ലോഗോയും പ്രകാശനം ചെയ്യുകയും ചെയ്തു. ഫോക്കസ് മെഡിക്കൽസ് സി ഇ ഓ മുഹമ്മദ് ആരീഫ്, ക്ലബ്ബ് വൈസ് ചെയർമാൻ റ്റിജു തോമസ് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
പ്രകാശനചടങ്ങിൽ ജോയിന്റ് സെക്രട്ടറി ആതിര ജുബിൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സുബിൻ സണ്ണി സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീജേഷ് കെ.കെ നന്ദിയും പറഞ്ഞു.
ക്ലബ്ബ് മെഡിക്കൽ ഹെഡ് ലക്ഷ്മി ശുഭൽ, പ്രവീൺ വിജയൻ, ക്യാമ്പ് കോർഡിനേറ്റർ ഷിനോബ്, അർജുൻ മറ്റു എക്സിക്യൂട്ടീവ് മെമ്പര്മാരായ രഞ്ജിത്ത്, ശ്രീജേഷ്, ഷാനി നിഖിൽ,ജിൻസി വിപിൻ, ആദർശ്, ജുബിൻ, ദിലീഷ്, സുമിത്, നിഷിദ്, ഇഫ്തിക്കർ എന്നിവർ നേതൃത്വം നൽകി.
![]()
