ബുറൈദ :ഒ ഐ സി സി സി അൽ ഖസിം സെൻട്രൽ കമ്മറ്റിക്ക് കീഴിൽ ബുറൈദ ഖുബൈബ് ഏരിയ കമ്മിറ്റി നിലവിൽ വന്നു.ഭാരവാഹികളായി മനോജ് തോമസ് (പ്രസിഡന്റ്റ് ),വിനീഷ് ചെറിയാൻ , അലി മൂലയിൽ (വൈ: പ്രസിഡണ്ട്), വിഷ്ണുദാസ് കൃഷ്ണൻ (ജനറൽ സെക്രട്ടറി), ബഷീർ വെങ്ങാലിയിൽ, അഫ്നാസ് ബഷീർ ( ജോ. സെക്രട്ടറി), സിറാജുദ്ധീൻ തട്ടയിൽ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മിറ്റി കൺവീനർ സജിജോബ് തോമസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖസിം സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ബാബു വളക്കര പാടം, മുഹമ്മദ് അലി പുളിക്കാവ്, ലത്തീഫ് മംഗലാപുരം, അബ്ദുൾ റഹ്മാൻ കാപ്പാട്, ഷിയാസ് കണിയാപുരം , എന്നിവർ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പൊന്നാട അണിയിച്ചു.മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബുറൈദയിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായിരുന്ന ഖസിം സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തക സമിതി അംഗം സുരേഷ് കുമാറിന് യാത്രയപ്പ് നൽകി. ഒ ഐ സി സി ഖസിം സെൻട്രൽ കമ്മറ്റിയുടെ ക്ഷേമകാര്യ സമിതി ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ സക്കീർ പത്തറ സുരേഷ് കുമാറിന് സെൻട്രൽ കമ്മറ്റിയുടെ സ്നേഹോപഹാരം നൽകി. ഒ ഐ സി സി ഖസിം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുൽ റഹിമാൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രമോദ് കൂര്യൻ കോട്ടയം , ജന. സെക്രട്ടറി പി.പിഎം അശ്റഫ് കോഴിക്കോട്, സുധീർ കായംകുളം, അനസ് ഹമീദ് എന്നിവർ സംസാരിച്ചു. മുതിർന്ന നേതാക്കളായ റഹീം കണ്ണൂർ, അനിൽ നാഥ് ഹരിപ്പാട്, അബ്ദുൾ അസീസ് കണ്ണൂർ, നസീംഎളേറ്റിൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. തുടർന്ന് പ്രശസ്ത ഗായകരായ ജോസഫ് തോമസ്, കമാൽ പാഷ, അജിത്ത്, നിബി എന്നിവർ നടത്തിയ ഗാനസന്ധ്യയും അരങ്ങേറി.
![]()
