റിയാദ് :സ്മാർട്ട് വേ സഹായഹസ്തം കൂട്ടായ്മയും ഷിഫ അൽ ജസീറ പോളി ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു.ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 3:00 മണി വരെ റിയാദിലെ മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ റിയാദിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി ആളുകൾ പങ്കെടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ സ്മാർട്ട് വേ സഹായഹസ്തം കൂട്ടായ്മ പ്രസിഡന്റ് ഫക്രുദ്ദീൻ കാപ്പ് അധ്യക്ഷത വഹിച്ചു.
കൂട്ടായ്മ റിയാദ് പൊതുസമൂഹത്തിലും മെമ്പർമാരുടെ കുടുംബാംഗങ്ങൾക്ക് നാട്ടിലും ചെയ്തുകൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷാധികാരി റാഫി കൊയിലാണ്ടി സംസാരിച്ചു.
സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ് എടുത്തുകൊണ്ട് റിയാദിലെ നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർ ഡോ.അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തുകയും സദസ്സിൽ നിന്നും ആരോഗ്യ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.ഷിഫ അൽ ജസീറ പോളി ക്ലിനിക് സൂപ്പർവൈസർ അബ്ദുൽ അസീസ് കോഡൂർ,ജീവൻ ടിവി ചീഫ് ബ്യൂറോ ഷംനാദ് കരുനാഗപ്പള്ളി, സാമൂഹിക പ്രവർത്തകൻ നാസർ ലൈസ് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.
ജനറൽ സെക്രട്ടറി ഹനീഫ പുത്തനത്താണി സ്വാഗതവും പറയുകയും, ട്രഷറർ റഷീദ് കോട്ടക്കൽ നന്ദിയും പറഞ്ഞു.
![]()
