റിയാദ്: വിശുദ്ധ റമദാൻ പ്രമാണിച്ചു സൗദി അറേബിയയിലെ ബാങ്കുകളുടെ സമയ ക്രമത്തിൽ മാറ്റം വരുത്തി അറിയിപ്പ് പുറത്തു വന്നു. റമദാൻ മാസം മുഴുവൻ ബാങ്കുകൾ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കും. മണിഎക്സ്ചേജുകൾ രാവിലെ 9.30 മുതൽ 5.30 വരെ രണ്ടു ഷിഫ്റ്റുകളായി പ്രവർത്തിക്കും. ഇത് എല്ലാ ബാങ്കുകൾക്കും ബാധകമാകുമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. റമദാനിൽ സൗദിയിൽ തൊഴിലിടങ്ങളിൽ വരുന്ന സമയ മാറ്റം ബാങ്കിങ് മേഖലയിലും ക്രമീകരിക്കുന്നതിന് ഭാഗമായാണ് ഈ പുതിയ സമയ ക്രമം. മാർച് 11 മുതലാണ് റമദാൻ വൃതാരംഭം.
![]()
