യാമ്പു: സൗദി അറേബിയയിലെ യാമ്പു ഫ്ളവർ ഷോ വാർത്തകളിൽ ഇടം പിടിച്ചതോടൊപ്പം നിരവധി റെക്കോർഡുകളും സ്വന്തമാക്കി. മൂന്നു ഗിന്നസ് റെക്കോർഡുകളാണ് യാമ്പു ഫ്ളവർ ഷോയെ തേടിയെത്തിയത്. ലോകത്തെ ഏറ്റവും വലിയ ഫ്ളവർ ബാസ്ക്കറ്റ്, ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് നിർമിച്ച ഏറ്റവും വലിയ റോക്കറ്റിന്റെ രൂപം, വിവിധ നിറത്തിലുള്ള പൂക്കൾ കൊണ്ട് എഴുതിയ ഏറ്റവും വലിയ കിങ് സൽമാൻ എന്ന അറബി വാക്ക് തുടങ്ങിയവയ്ക്കാണ് ഗിന്നസ് റെക്കോർഡ് ലഭിച്ചതെന്ന് ഫ്ളവർ ഷോ സംഘാടകർ പറഞ്ഞു. ഒരാഴക്കാലം നീണ്ടു നിൽക്കുന്ന യാമ്പു ഫ്ളവർ ഷോ കാണാൻ രാജ്യത്തിനകത്തും പുറത്തു നിന്നും ലക്ഷകണക്കിന് സന്ദർശകരാണ് എത്തുന്നത്.
![]()
