മക്ക :ഇന്ത്യൻ സ്ഥാനപതി ഡോ സുഹൈൽ അജാസ് ഖാൻ മക്കയിൽ എത്തിയിട്ടുള്ള ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു.
ആശുപത്രികൾ, ഓഫീസുകൾ, തീർത്ഥടകർ താമസിക്കുന്ന കെട്ടിടങ്ങൾ എന്നിവടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.
ഹജ്ജ് കോൺസൽ മുഹമ്മദ് ജലീലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തീർത്ഥടകാരുടെ എല്ലാ കാര്യങ്ങൾക്കും ഇന്ത്യൻ എമ്പസി ഇരുപത്തി നാല് മണിക്കൂറും പ്രവർത്തന സജ്ജമാണ് എന്ന് ഇദ്ദേഹം പറഞ്ഞു
![]()
