റിയാദ് :ക്രൂഡ് ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചു മലയാളി മരണപെട്ടു.ആലപ്പുഴ മങ്കാൻകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോർജ്ജ് (56) ആണ് അപകടത്തെ തുടർന്ന് ദാരുണമായി മരിച്ചത്.
റിയാദിൽ നിന്നു 70 കിലോ മീറ്റർ അകലെ മുസാഹ്മിയയിലെ യമാമ കമ്പനിയിൽ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്.
ക്രൂഡ് ഓയിൽ ടാങ്ക് വെൽഡിങ് ചെയ്യുന്നതിനിടയിൽ പൊട്ടി തെറിക്കുകയും ഇദ്ദേഹം തെറിച്ചു പോകുകയുമായിരുന്നു.
മൃതദേഹം മുസാഹ്മിയ ആശുപത്രിയിൽ ആണുള്ളത്.
![]()
