കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി ഉന്നത വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും അത് എങ്ങനെ ആഗോള വിദ്യാഭ്യാസ കേന്ദ്രമായി മാറുന്നുവെന്നും ചർച്ച നടത്തി.
ചടങ്ങിൽ മുഖ്യാതിഥി ലാന ഒത്മാൻ അൽ-അയ്യർ, (സിഇഒ അൽ റയാൻ ഹോൾഡിംഗ് കോ), നൂറ അൽ ഗാനിം (പ്രൈവറ്റ് സ്കൂൾസ് യൂണിയൻ ചെയർപേഴ്സൺ, കുവൈറ്റ്), ഡോ. അശ്വിൻ ഫെർണാണ്ടസ് (ഇന്ത്യൻ നോളജ് സുപ്രിമസി എന്ന പുസ്തകത്തിൻ്റെ രചയിതാവ്), ഡോ രാമകൃഷ്ണൻ രാമൻ (വൈസ് ചാൻസലർ). സിംബയോസിസ് യൂണിവേഴ്സിറ്റി), ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈറ്റ് യൂണി വേഴ്സിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, GUST യൂണിവേഴ്സിറ്റി, കുവൈറ്റ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, എ യു എം കുവൈറ്റിലെ മറ്റ് സർവകലാശാലകളിലെ ഫാക്കൽറ്റി അംഗങ്ങൾ, ഇന്ത്യൻ, ഇൻ്റർനാഷണൽ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, എന്നിവർ പങ്കെടുത്തു.ഡോ ആശാ ശർമ്മ മോഡറേറ്റ് ചെയ്ത ഒരു പാനൽ ചർച്ച ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ ത്തിൻ്റെ വിവിധ വശങ്ങൾ വിശദമായി ചർച്ച ചെയ്തു.
![]()
