റിയാദ്: പത്തു ദിവസം മുൻപ് കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ ഉള്ളതായി സ്ഥിതീകരിച്ചു. കൊല്ലം അമ്പലംകുന്ന് സ്വദേശി സഫീർ അബ്ദുൽ മനാഫ് (29) ന്റെ മൃതദേഹമാണ് അൽഖർജ് പട്ടണത്തിനടുത്തുള്ള ദിലം ജനറൽ ആശുപത്രി മോർച്ചറിയിലുള്ളതായി വിവരം ലഭിച്ചത്. ഫെബ്രുവരി നാലിന് ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമാണ്. ഇദ്ദേഹം ഓടിച്ചിരുന്ന കാർ ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപകടം. സഫീർ അബ്ദുൽ മനാഫിനെ കാണാനില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ പത്തു ദിവസമായി സുഹൃത്തുക്കൾ അന്വേഷണം നടത്തുന്നതിനിടയിലാണ് ആശുപത്രിയിൽ മൃതദേഹം ഉള്ളതായി വിവരം ലഭിച്ചത്.
![]()
