ദോഹ :ലോകകപ്പ് ഫുട്ബാളിന് ആരാധകർ ഖത്തറിലേക്ക് ഒഴുകിയെത്തിയ ഹയ്യ കാർഡ്
ഉപയോഗിച്ച് രാജ്യത്ത് എത്താനുള്ള വിസയുടെ കാലാവധി ഫെബ്രുവരി 10 ന് അവസാനിച്ചു.എന്നാൽ ഫെബ്രുവരി പത്തിന് മുമ്പായി രാജ്യത്ത് പ്രവേശിച്ചവർക്ക് ഫെബ്രുവരി 24 വരെ ഖത്തറിൽ തുടരാം. ജനുവരി പത്തിന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച ഹയ്യ വിസയുടെ കാലാവധി ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു. തീയതി കഴിഞ്ഞതിനു പിന്നാലെ നേരത്തെയുള്ള ഹയ്യ വിസക്കാർക്ക് കാലാവധി അവസാനിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ അറിയിപ്പുകൾ വന്നുതുടങ്ങിയിട്ടുണ്ട്.
അതേസമയം ടൂറിസ്റ്റ് വിസകളായ ഹയ്യ എ വണ്‍, എ ടു, എ ത്രീ വിസകള്‍ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
![]()
