ആലപ്പുഴ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആലപ്പുഴ ജില്ല മുശാവറ യുടെ 2024-2027 ലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
എ ത്വാഹ മുസ്ലിയാർ(പ്രസിഡന്റ്),പി കെ ബാദ്ഷ സഖാഫി(ജനറൽ സെക്രട്ടറി),സയ്യിദ് ഹാമിദ് ബാഫഖി തങ്ങൾ(ട്രഷറർ),എ എം ബഷീർ മുസ്ലിയാർ,പി എ അബ്ദുൽ റഹ്മാൻ ദാരിമി,എച്ച് എ അഹമ്മദ് സഖാഫി(വൈസ് പ്രസിഡന്റുമാർ),എ അബ്ദുറഹീം സഖാഫി,എം എ ഷാഫി മഹ്ളരി,എ അബ്ദുൽ ഖാദർ അഹ്സനി (സെക്രട്ടറിമാർ) ഉൾപ്പെട്ട 40 അംഗ ജില്ലാ മുശാവറയെയാണ് തെരഞ്ഞെടുത്തത്. ഹാശിമിയ്യ ശരീഅത്ത് കോളേജിൽ നടന്ന ജനറൽ ബോഡിയിൽ എം പി അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി. പി കെ ബാദ്ഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു.
![]()
