അബഹ: ഖമീസ് മുഷൈത് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മാനി ചലഞ്ചേഴ്സ് ക്ലബ്ബ് ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഖമീസ് മുഷൈത്തിലെ അൽ മാനി ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടൂര്ണമെൻറ്റിൽ പ്രഗത്ഭരായ എട്ടോളം ടീമുകൾ പങ്കെടുത്തു. വാശിയേറിയ ഫൈനൽ മത്സരത്തിൽ സംഘാടകരായ അൽ മാനി ചലഞ്ചേഴ്സും ടീം റെയ്ഞ്ചേഴ്സും ഏറ്റുമുട്ടി. അൽ മാനി ചലഞ്ചേഴ്സ് കിരീടം നേടി. ടീം റെയ്ഞ്ചേഴ്സ് റണ്ണറപ്പായി. ടൂർണമെന്റിൽ റിഷാദ് (മാൻ ഓഫ് ദി മാച്ച്), ഷാൻ മുഹമ്മദ് (മാൻ ഓഫ് ദി സീരീസ്) എന്നിവരെ മികച്ചതാരങ്ങളായി തെരെഞ്ഞെടുത്തു. യാസിർ കുറ്റിപ്പുറം, താജുദ്ധീൻ കർണാടക എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
![]()
