റിയാദ്: തിരുവനന്തപുരം പാര്‍ലമെന്റ് അംഗം ശശി തരൂർ ദ്വിദിന സന്ദർശനത്തിനായി സൗദിയിലേക്ക് .ഫെബ്രുവരി 15 വ്യാഴാഴ്ച ഉച്ചക്ക് റിയാദിൽ എത്തുന്ന എം പി ക്ക് ഉജ്ജ്വല സ്വീകരണം നൽകാനുള്ള തയാറെടുപ്പിലാണ് ഒ ഐ സി സി റിയാദ്-തിരുവനന്തപുരം ജില്ലാ കമ്മറ്റി. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് എക്സിറ്റ് 32 ഖുറൈസ് റോഡിലെ നൗറാസ് ഓഡിറ്റോറിയത്തില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഖാദിയില്‍ നെയ്ത ഭാത ചരിതം’ പരിപാടിയില്‍ പങ്കെടുക്കും.ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ശശി തരൂര്‍ സംവദിക്കും. മോട്ടിവേഷൻ പ്രഭാഷക സുഷ്മ ഷാന്‍ മോഡറേറ്ററായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തു ക്യൂ ആര് കോഡുളള ഡിജിറ്റല്‍ ബാഡിജുള്ളവർക്ക് മാത്രമാണ് പ്രവേശനം.
ഫെബ്രുവരി 16ന് വെള്ളിയാഴ്ച നാല് മണി മുതൽ ജിദ്ദ ക്രൗൺ പ്ലാസ ഹോട്ടലിലെ ക്രിസ്റ്റൽ കൺവെൻഷൻ ഹാളിൽ സംഘടിപ്പിക്കുന്ന കേരള എൻജിനിയേഴ്സ് ഫോറം (കെ.ഇ.എഫ്) സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ ശശി തരൂർ മുഖ്യ അതിഥിയായി പങ്കെടുക്കും.
ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പത്നി ഷക്കീല ഷാഹിദ് ആലം, കോൺസുൽ അബ്ദുൽ ജലീൽ,സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് (എസ്.സി.ഇ) വെസ്റ്റേൻ റീജിയൻ ബ്രാഞ്ച് മാനേജർ റാമി ഒമർ ബാൽബൈദ്,എസ്.സി.ഇ പ്രതിനിധി മുഹമ്മദ് റിയാദ് അത്താർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ജിദ്ദ ഒ ഐ സി സി റീജിയണൽ കമ്മിറ്റിയും അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
![]()
