റിയാദ്: സൗദിയുടെ തലസ്ഥാന നഗരമായ റിയാദിലെ കിങ് സൽമാൻ പാർക്കിൽ സ്ഥാപിക്കുന്ന വേൾഡ് കൾച്ചറൽ മ്യുസിയത്തിന്റെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നതായി ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വിവരം നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ പുറത്തുവിട്ടത്. വേൾഡ് കൾച്ചറൽ മ്യുസിയത്തിന്റെ നിർമാണം ദ്രുതഗതിയിൽ നടക്കുന്നതായും ഇത് അത്ഭുതാവഹമായ കുതിപ്പാണെന്നും ഇവർ പറഞ്ഞു. നാഷണൽ തിയറ്റർ, ലൈബ്രറി, പഠനകേന്ദ്രം തുടങ്ങിയവ ഉൾപ്പെടുന്നതാണ് വേൾഡ് കൾച്ചറൽ മ്യുസിയം. റിയാദ് നഗരത്തിന്റെ ഹൃദയാഭാഗത്തു കിങ് സൽമാൻ ഐർബേസ് നിലനിന്നിരുന്ന ഭാഗത്താണ് കിങ് സൽമാൻ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.
![]()
