ഉനൈസ : ഉനൈസ കെ എം സി സി സെൻട്രൽ കമ്മിറ്റിലെ ടൗൺ ഏരിയ കമ്മിറ്റിയിലെ സാമൂഹ്യ സുരക്ഷാ പദ്ധതി കോഡിനേറ്റർമാർക്കുള്ള അംഗീകാരപത്രം സെൻട്രൽ കമ്മിറ്റി വിതരണം ചെയ്തു. ഷെക്കീർ ഗുരുവായൂരിന്റെ ഖിറാ അത്തോടെ തുടക്കം കുറിച്ച യോഗത്തിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ ലത്തീഫ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജംഷീർ മങ്കട ഉൽഘടനം നിർവഹിച്ചു സംസാരിച്ചു ബാസിത്ത് വാഫി ഇ അഹമ്മദ് സാഹിബ് അനുസ്മരണം നടത്തി .ആരിഫ് വാഫി മുഖ്യ പ്രഭാഷണം നടത്തി.
സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് ചികിത്സാധനസഹാ സഹായമായി ലഭിച്ച മുപ്പതിനായിരം രൂപയുടെ ചെക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഏരിയ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
സൗദി കെ എം സി സി നാഷ്ണൽ കമ്മിറ്റിയുടെ 2024 ലേക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി വൻ വിജയമാക്കാൻ പ്രവർത്തിച്ച ടൗൺ ഏരിയ കമ്മിറ്റി കോർഡിനേറ്റർ മാർക്കുള്ള കേരള മുസ്ലിം ട്രസ്റ്റിന്റെ അംഗീകാര പത്രം അബ്ദുൾ ലത്തീഫ് പെരുമണ്ണ, ജംഷീർ തിരൂർ ,റഊഫ് കൊപ്പം ,ജാബിർ കണ്ണൂർ എന്നിവർക്ക് നൽകി സെൻട്രൽ കമ്മിറ്റി നേതാക്കൾ അനുമോദിച്ചു.
![]()
