മദീന: കാഴ്ച ശക്തിയില്ലാത്തവർക്ക് മദീന ഹറമിലെത്താൻ പ്രത്യേക പാത പൂർത്തിയാക്കി ഹറം മന്ത്രാലയം. കാഴ്ച ശക്തി ഇല്ലാത്ത മദീന സന്ദര്‍ശകരായ തീർത്ഥാടകർക്ക് ഹറമിന്റെ ഏതു ഭാഗത്തു നിന്നും ഹറമിനുള്ളിൽ എത്തിച്ചേരാൻ കഴിയും വിധത്തിലാണ് പാത സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ മറ്റൊരാളുടെ സഹായമില്ലാതെ കാഴ്ച ശക്തിയില്ലാത്ത ആർക്കും അനായാസം ഹറമിൽ എത്തിച്ചേരാനാകും. ഇതിനായി ഹറാമിന്റെ നാല് ഭാഗത്തും പാതയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഏതു ദിശയിൽ നിന്ന് വരുന്നവർക്കും ഇതിലൂടെ ഹറമിലെത്താൻ കഴിയും. ഹറം സന്ദർശകരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
![]()
