ഒമാന്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിൽ തിങ്കളാഴ്ച പൊതു ഒഴിവ് പ്രഖ്യാപിച്ചു. ഒമാനിൽ നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഒമാനിലെ തൊഴിൽ മന്ത്രാലയമാണ് 2024 ഫെബ്രുവരി 12 ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചത്.ഒമാനിലെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച അടച്ചിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളിലെയും ക്ലാസുകൾ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിർത്തി വെക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്കൂളുകൾക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ അവധിയില്ല.
![]()
