റിയാദിലെ ഫുട്ബോൾ ആരാധകരുടെ ഇഷ്ട സ്റ്റേഡിയമായ കിങ്ഡം അരീനയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്,അതും ഇരട്ട നേട്ടം.അൽ ഹിലാൽ ക്ലബിന്റെ പ്രധാന സ്റ്റേഡിയമായ കിങ്ഡം അരീന വിസ്തീർണം അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയം, കാണികളെ കൊള്ളാനുള്ള ശേഷിയിൽ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം എന്നീ പ്രത്യേകതകളാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാൻ അർഹമാക്കിയത്. ഇതോടെ 37,991 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലോകത്തെ വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയമായി കിങ്ഡം അരീന മാറി.20,280 സീറ്റുകളുള്ള സ്റ്റേഡിയം കാണികളെ ഉൾക്കൊള്ളുന്ന കാര്യത്തിലും മിന്നിലെത്തി.റിയാദ് സീസൺ ഫുട്ബാൾ കപ്പിനായുള്ള അൽഹിലാൽ, അൽനസ്ർ മത്സരം ആരംഭിക്കുന്നതിന് മുൻപാണ് വേൾഡ് റെക്കോർഡ് സ്റ്റേഡിയത്തിനു ലഭിച്ചത്. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്, അൽ ഹിലാൽ ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ഫഹദ് ബിൻ നഫാൽ എന്നിവർ ഏറ്റുവാങ്ങി.
![]()
