റിയാദ്: സൗദിയുടെ തലസ്ഥാന നഗരമായ റിയാദിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ. ഇടിയോടു കൂടിയ മഴയാണ് പല ഇടങ്ങളിലും അനുഭവപ്പെടുന്നത്. ഞായറാഴ്ച്ച ഉച്ചയോടു കൂടി തുടങ്ങിയ മഴ റിയാദിൽ എല്ലായിടങ്ങളിലും അനുഭവപെട്ടു. മഴക്കൊപ്പം ശക്തമായ കാറ്റും ചിലയിടങ്ങളിൽ അനുഭവപെട്ടു. മഴ മുന്നറിയിപ്പ് സൗദി ഡിഫെൻസ് മന്താലയം നൽകിയിരുന്നെങ്കിലും ശക്തമായ മഴ റിയാദ് നഗരത്തിലെ ഗതാഗതത്തെ അല്പം വലച്ചു. ഉച്ചയോടു കൂടി തുടങ്ങിയ മഴ തുടരുന്നതിനാൽ പലയിടങ്ങളിലും വെള്ളം നിറഞ്ഞ അവസ്ഥായിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ ദ്രുതകർമ്മ സേന സേവനങ്ങളുമായി രംഗത്തുണ്ട്.
![]()
