റിയാദ്: റിയാദ് കിങ് അബ്ദുള്ള ഫിനാൻഷ്യൽ സിറ്റി കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തി വികസിപ്പിക്കും. നാല് ഘട്ടങ്ങളായിട്ടാകും വികസന പ്രവർത്തനങ്ങൾ നടക്കുക. നാല് ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ നിരവധി ഓഫീസുകൾക്ക് ഇവിടെ സ്ഥലം ലഭിക്കും. വികസന നിർമാണ പ്രവർത്തനങ്ങളുടെ കരാർ ചുമതല സ്റ്റോഴ്സ് മെഷിനറി കമ്പനിക്ക് കെ. എ. എഫ്. ഡി കൈമാറി.
സൗദി അറേബിയയിൽ പ്രവർത്തിക്കുന്ന ഏറെക്കുറെ വിദേശ കമ്പനികളുടെയും ഓഫീസുകൾ കിങ് അബ്ദുള്ള ഫിനാൻഷ്യൽ സിറ്റികെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കൂടുതൽ വിദേശ കമ്പനികൾ നിക്ഷേപ സാഹചര്യം കണക്കിലെടുത്തു സൗദി അറേബിയയിലേക്ക് വരുന്നത് കൂടുതൽ വികസനം ആവശ്യമായ അവസ്ഥയിലേക്ക് കിങ് അബ്ദുള്ള ഫിനാൻഷ്യൽ സിറ്റിയെ മാറ്റിയിട്ടുണ്ട്.
![]()
