മക്ക: ഇത്തവണത്തെ ഹജ്ജിനു അപേക്ഷിക്കാനുള്ള രീതി വിശദീകരിച്ചു ഹജ്ജ് ഉംറ മന്ത്രാലയം. നാല് ഘട്ടത്തിലൂടെയാകും ഇത്തവണ അപേക്ഷിക്കുക. ആദ്യ ഘട്ടം നുസൂഖ് ആപ്ലിക്കേഷൻ വഴിയോ ഹജ്ജ് സൈറ്റ് വഴിയോ തീർത്ഥാടകർ ലോഗിൻ ചെയ്യുക. കൂടെ ഹജ്ജ് ചെയ്യുന്നവരുടെ വിവരങ്ങൾ പൂരിപ്പിക്കുക. റിസർവേഷൻ പൂർത്തിയാക്കുക. രണ്ടാം ഘട്ടത്തിൽ ഹജ്ജ് പാക്കേജ് തെരഞ്ഞെടുക്കുക. തുടർന്ന് പണമടക്കാനുള്ള ലിങ്ക് ലഭിക്കും.
മൂന്നാം ഘട്ടത്തിൽ പാക്കേജ് തുക ഭാഗികമായോ പൂർണ്ണമായോ അടക്കുക. ഇതോടെ പാക്കേജ് രജിസ്ട്രേഷൻ പൂർത്തിയായതായി മെസ്സേജ് ലഭിക്കും. മേൽ പറഞ്ഞ മൂന്നു ഘട്ടങ്ങളും പൂർത്തിയാക്കിയ തീർത്ഥാടകർക്ക് അബിഷെർ വഴി ഹജ്ജ് പെർമിറ്റ് ഡൌൺലോഡ് ചെയ്യാൻ കഴിയും. ഇത്തരത്തിൽ നാല് ഘട്ടങ്ങളിലൂടെ ഇത്തവണത്തെ ഹജ്ജിനു തീർത്ഥാടകർക്ക് അപേക്ഷിക്കാനാകും.
![]()
