റിയാദ് : മൂന്നാമത് അന്താരാഷ്ട്ര റിയാദ് മാരത്തോൺ പുരോഗമിക്കുന്നു. രാവിലെ റിയാദിൽ പെയ്ത ചാറ്റൽ മഴ കൂട്ട ഓട്ടത്തെ ബാധിച്ചില്ല. രാവിലെ അധികൃതർ അറിയിച്ച സമയത്തിനേക്കാൾ മുൻപ് തന്നെ രജിസ്റ്റർ ചെയ്തവർ അവരവർക്ക് നിശ്ചയിച്ച പോയിന്റ്റുകളിൽ എത്തിയിരുന്നു. പ്രവാസികളുടെ പങ്കാളിത്തം കഴിഞ്ഞ തവണത്തെക്കാൾ ഉണ്ട്. വളരെ ആവേശം പകരുന്ന അനുഭവമാണ് തനിക്ക് ഈ മരത്തോണിൽ പങ്കെടുക്കുന്നത് വഴി ലഭിക്കുന്നത് എന്ന് ചിറ്റാർ സ്വദേശി നൗഷാദ് ജി സി സി ടൈംസ്നോട് പറഞ്ഞു.

മൂന്നാമത് റിയാദ് ഇന്റർനാഷണൽ മരത്തോണിൽ 42.2 കിലോമീറ്റർ,21.1കിലോമീറ്റർ,10 കിലോമീറ്റർ,4 കിലോമീറ്റർ എന്നിങ്ങനെ ആണ് മത്സരങ്ങൾ. മരത്തോണ് പ്രമാണിച്ചു റിയാദിലെ 9 റോഡുകൾ പുലർച്ചെ മൂന്നര മുതൽ ഉച്ചക്ക് 1 മണി വരെ അടിച്ചിട്ടുണ്ട്.
![]()
