ദോഹ : ഖത്തറിലെ പ്രവാസി വനിതാ സംഘടനയായ എം.ജി.എം ഖത്തറിന്റെ 2024- 25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇസ്ലാഹി സെന്റർ മദീന ഖലീഫ ഓഫീസിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.ഭാരവാഹികളായി ജാസ്മിൻ നസീർ ( പ്രസിഡന്റ് ), ജാസ്മിൻ നൗഷാദ് ( ജനറൽ സെക്രട്ടറി ),സെനിയ നൗഷാദ് ( ട്രഷർ )
തൗഹീദ റഷീദ്, സൈനബ അൻവാരിയ്യ, സുമയ്യ റഹീം, ഷർമിൻ ഷാഹുൽ (വൈസ് പ്രസിഡന്റ്),ബുഷ്റ ഇബ്രാഹിം, ഫാസില കെ, റഹീല ബിൻത് അബൂബക്കർ, ആലിയ റഷീദലി(സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ വൈസ് പ്രസിഡന്റുമാരായ റഷീദലി വി പി, നസീർ പാനൂർ, സെക്രട്ടറി മുജീബ് മദനി എന്നിവർ തെരെഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോൾ സന്നിഹിതരായിരുന്നു.
![]()
