റിയാദ് :ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതവുമായ താൻസാനിയയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ അഭിലാഷ് മാത്യുവിനെ സഞ്ചാര കൂട്ടായ്മയായ “യാത്ര ” ആദരിച്ചു.ശുമൈസിയിലെ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിന് ചാപ്റ്റർ പ്രെസിഡൻറ് അബുതാഹിർ അദ്യക്ഷത വഹിച്ചു.ഡോ ജയചന്ദ്രൻ ഓർമ്മ ഫലകം കൈമാറി.
സൗദിയും ഇന്ത്യയും അടക്കമുള്ള പല രാജ്യങ്ങളിലും ട്രക്കിങ്ങുകളും സാഹസിക യാത്രകളും നടത്തിയിട്ടുള്ള അഭിലാഷ് യാത്രകളും ഫോട്ടോഗ്രാഫിയും എല്ലാം തൻ്റെ ജീവിതത്തിൻറെ ഭാഗമാണന്നും തൻ്റെ അടുത്ത ലക്ഷ്യമായ എവറസ്റ്റ് കീഴടക്കാനുള്ള ഒരുക്കങ്ങളെ കുറിച്ച് സംസാരിച്ചു.കേരളത്തിൽ നിന്നും ഇതുവരെ അഞ്ചു പേരാണ് എവറസ്റ്റ് കീഴടക്കിയിട്ടുള്ളത്.
ചടങ്ങിൽ പങ്കെടുത്തവർ അവരുടെ യാത്ര അനുഭവങ്ങൾ പങ്കു വെച്ച് കൊണ്ട് സംസാരിച്ചു.സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ.ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.മാധ്യമ പ്രവർത്തകനും സോഷ്യൽ മീഡിയകളിൽ തന്റെ യാത്ര അനുഭവങ്ങൾ വളരെ സരസമായി പങ്ക് വെക്കുന്ന നൗഫൽ പാലക്കാടൻ യാത്ര അനുഭവങ്ങൾ വിവരിച്ചു.
സാമൂഹിക പ്രവർത്തകരായ സുരേഷ് ശങ്കർ, അബ്ദുൽസലാം കോട്ടയം, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹി ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.
ജനറൽ സെക്രട്ടറി ബഷീർ സപ്റ്റിക്കോ സ്വാഗതവും ജോ. സെക്രട്ടറി അബ്ദുൽ കരീം മാഷ് നന്ദി പറഞ്ഞു.
![]()
