ദോഹ : കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും മറ്റു പ്രവാസി ക്ഷേമ പദ്ധതികളിലും അംഗങ്ങളാവാൻ സഹായ സഹകരണങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഓർഗനൈസേഷൻ്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ഭാരവാഹികളായി സിദ്ദീഖ് ചെറുവല്ലൂർ (പ്രസിഡൻ്റ് ),നിമ്മി ജയദേവൻ (ജന:സെക്രട്ടറി) ,അബ്ദുൽ കരീം കൊല്ലം ( ട്രഷറർ), അഷ്റഫ് കോഴിക്കോട്,സന്തോഷ് കുറുപ്പ് തിരുവനന്തപുരം, അബ്ബാസ് കല്ലൻ (വൈസ് പ്രസിഡന്റ്),മുസ്തഫ പൂക്കാത്ത്,അഷ്റഫ് കൊടുങ്ങല്ലൂർ,ജമാൽ കോക്കൂർ(സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.മുഖ്യ രക്ഷാധികാരിയായി ലോക കേരളാ സഭാംഗവും ഐ.സി. ബി.എഫ് ഇൻഷുറൻസ് ആൻ്റ് കമ്മ്യൂണിറ്റി വെൽഫയർ ഹെഡുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, രക്ഷാധികാരികളായി അബ്ദുൽ റഹ്മാൻ കുട്ടി കൊയിലാണ്ടി, വി.എസ് അബ്ദുൽ റഹ്മാൻ എറണാകുളം, റഹ്മത്തുള്ള തിരുവനന്തപുരം എന്നിവരെയും തെരെഞ്ഞെടുത്തു.
ജനറൽ ബോഡി യോഗത്തിൽ അബ്ദുൽ റഹ്മാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ റഊഫ് കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ കരീം കൊല്ലം സ്വാഗതവും അഷ്റഫ് നന്ദിയും പറഞ്ഞു.
![]()
