ദോഹ: ഖത്തർ ഹരിപ്പാട് പ്രവാസി അസോസിയേഷൻ മയൂര സ്മൃതി ഓൾഡ് എയർപോർട്ട് റോഡ് അരോമ ഹോട്ടലിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ വെച്ച് 2024-2025 വർഷത്തേക്കുള്ള 25 അംഗ നിർവാഹക സമിതിയെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തു.പ്രദീപ് എൽ (പ്രസിഡന്റ്) ,താസിം ടി.എസ് (ജനറൽ സെക്രട്ടറി),ഹരീഷ് പിള്ള (ട്രെഷറർ), അനിൽ പ്രകാശ് , രമേശൻ ബാലൻ (വൈസ് പ്രസിഡന്റ്മാർ), വേണു രവീന്ദ്രൻ, ബിജു പൊന്നൻ (ജോയിന്റ് സെക്രട്ടറിമാർ), ദീപ്തി സുനിൽ (കൾച്ചറൽ സെക്രട്ടറി),ആതിര ഹരീഷ് ( വനിത വിങ് സെക്രട്ടറി)
എന്നിവരാണ് പുതിയ ഭാരവാഹികൾ. മുൻ പ്രസിഡന്റ് സുമേഷ് പുത്തൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രശാന്ത്.സി.ജി റിപ്പോർട്ടും ട്രെഷറർ പ്രദീപ് വരവ് ചിലവ്കണക്കും അവതരിപ്പിച്ചു. അഡ്വൈസറി ചെയർമാൻ വിശ്വം ബാലൻ സന്നിതനായിരുന്നു അനിഷ് വിഎം സ്വാഗതവും ടി.എസ് താസിം നന്ദിയും രേഖപ്പെടുത്തി.
![]()
