മനാമ : ഇന്ത്യൻ ഓവർ സീസ് കോൺഗ്രസ്സ് ( ഐ ഒ സി ) ബഹ്റൈൻ മഹാരാഷ്ട്ര യുണിറ്റ് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 16 ന് നടക്കും. ഹൂറ ദാറുൽ ഷിഫാ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ ദന്ത പരിശോധന, ഈ എൻ ടി പരിശോധന, ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, എസ് ജി പി ടി അടക്കമുള്ള പരിശോധനകൾ സൗജന്യമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.പരിശോധനക്ക് താൽപര്യ മുള്ളവർ ലിങ്കിൽ കയറി പേരും സി പി ആർ നമ്പറും ഫോൺ നമ്പറും രെജിസ്റ്റർ ചെയ്യണമെന്ന് ഐ ഒ സി ബഹ്റൈൻ ചാപ്റ്റർ മഹാരാഷ്ട്ര യൂണിറ്റ് സേവന പ്രവർത്തകർ അറിയിച്ചു.
രെജിസ്ട്രേഷൻ ലിങ്ക് https://forms.gle/mDK1M15K7EgohTCGA
![]()
